2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

സ്വാതന്ത്ര്യ ദിനാശംസകള്‍ ....


1942 ആഗസ്ത്  10 ,      പാറ്റ്നയില്‍     വിദ്യാര്‍ത്തികള്‍ 
സെക്ക്രട്ടറിയറ്റ്   മന്ദിരത്തിനടുത്തെക്ക്         പ്രകടനമായി
നീങ്ങുകയാണ്   .   സെക്ക്രട്ടറിയറ്റിനു  അല്‍പ്പം     അകലെ 
ജില്ലാ     മജിസ്ട്രേറ്റ്        ആര്‍ച്ചറുടെ        നേതൃത്തത്തില്‍ 
പോലീസ്  സംഘം  പ്രകടനക്കാരെ   തടഞ്ഞു     മുന്നോട്ട് 
പോകരുതെന്ന് ആര്‍ച്ചര്‍ ആജ്ഞാപിച്ചു .വിദ്യാര്‍ത്തികള്‍ 
അത് വകവെക്കാതെ മുന്നോട്ട്  നീങ്ങിയപ്പോള്‍  അദ്ദേഹം 
ചോദിച്ചു ...

എന്താണ്  നിങ്ങള്‍ക്ക്  വേണ്ടത് ..? 

സെക്ക്രട്ടറിയെറ്റിന്റെയും  നിയമസാഭാ   മന്ദിര ത്തിന്റെയും 
മുകളില്‍    ഞങ്ങള്‍ക്ക്    ദേശീയ   പതാക    ഉയര്‍ത്തണം.
വിദ്യാര്‍ത്തികള്‍  മറുപടി  നല്‍കി .

പതാക    ഉയര്‍ത്താന്‍    തയാറുള്ളവര്‍     മുന്നോട്ട്   വരിക 
ആര്‍ച്ചര്‍  വെല്ലു വിളിയെന്നോണം പറഞ്ഞു . പതിനൊന്നു
വിദ്യാര്‍ഥികള്‍  മുന്നോട്ട്  വന്നു . അവരില്‍  ഏറ്റവും പ്രായം 
കുറഞ്ഞ കുട്ടിയോടായി  ആര്‍ച്ചര്‍  പറഞ്ഞു .

നിനക്ക്  കൊടി  ഉയര്‍ത്തണമെന്ന്  ആഗ്രഹ   മുണ്ടെങ്കില്‍ 
നെഞ്ച് നിവര്‍ത്തി  ഇവിടെ  നില്‍ക്കുക .        പതിനൊന്നു 
വിദ്യാര്‍ഥികളും    ഷര്‍ട്ടൂരിയെറിഞ്ഞു      വിരിമാറു       കാട്ടി  
മുന്നോട്ട്  വന്നു ..          ക്രൂരതയുടെ  ആള്‍   രൂപമായ   ആ 
ബ്രിട്ടീഷ്   ഉദ്യോഗസ്ത്തന്‍       ധീ രരായ     ആ        യുവ   
ദേശാഭിമാനികള്‍ക്ക്        നേരേ          നിറ യൊയി ക്കാന്‍    
പോലീസിനു   നിര്‍ദ്ദേശം   നല്‍കി . പതിനൊന്നു   പേരും 
അവിടെ  പിടഞ്ഞു  വീണു  മരിച്ചു . 

പാറ്റ്നയില്‍  ബ്രിട്ടീഷ്   ഭരണം  തന്നെ  മൂന്നു  ദിവസത്തേക്ക് 
സ്തംഭിപ്പിച്ച   കലാപത്തിനു     തിരി    കൊളുത്തിയത്    ഈ 
കൂട്ടകൊലയായിരുന്നു   .                 ഇത്   പോലെ    നിരവധി
ഏറ്റുമുട്ടലുകളുടെയും  സമരങ്ങളുടെയും   ഫലമാണ്   നമ്മുടെ 
സ്വാതന്ത്ര്യം  ..


         അഭിമാനിക്കാന്‍  വീണ്ടും ഒരു  സ്വാതന്ത്ര്യ  ദിനം ...
                 ഒരുപാട് പേരുടെ  ത്യാഗത്തിന്റെയും  
         ജീവിതത്തിന്റെയും  വില നാം  വിസ്മരിക്കരുത് ,
                പോരാടുക  തീവ്ര വാദത്തിനെതിരെ ,
                  ഒന്നിക്കുക  വര്‍ഗീയതക്കെതിരെ 
             നമ്മുടെ  ത്രിവര്‍ ണ്ണ  പതാകക്കു കീഴില്‍

എല്ലാ  ബൂലോക  വാസികള്‍ക്കും  എന്‍റെ  ഹൃദയം 
നിറഞ്ഞ    സ്വാതന്ത്ര്യ  ദിനാശംസകള്‍ ...


വാല്‍കഷ്ണം ..  രാവിലെ  വെറുതെ  ഇരിക്കുമ്പോള്‍  തോന്നി  ഒരു  ചിത്രം  വരാച്ചാലോ 
                         എന്ന് .    വരച്ചപോള്‍  തോന്നി  ഒന്ന്  പോസ്റ്റിയാലോ  എന്ന് ..!!

2010, ജൂലൈ 4, ഞായറാഴ്‌ച

വെറുതെ കിട്ടിയ 100 ഉം കുമാരേട്ടന്റെ ചിക്കനും


   വെറുതെ  മുറ്റത്തിരുന്നു ഘോഷ്ട്ടി  കളിച്ചു  കൊണ്ടിരിക്കുകയായിരുന്നു  ഞാന്‍
അപ്പോയാണ്  സുഹൃത്ത് ജലീല്‍  അതുവയി പോകുന്നത്  കണ്ടത് ടൗണ്‍  വരെ 
എന്ന്   പറഞ്ഞപ്പോള്‍        പ്രതേകിച്ചു  പണിയൊന്നും    ഇല്ലാത്തത്    കൊണ്ട് 
അവനോടൊപ്പം  ഞാനും കൂടി .       ഞങ്ങള്‍  തീറ്റ റപ്പായി     എന്ന്   വിളിക്കുന്ന  
ജലീല്‍    പക്ഷെ    കണ്ടാല്‍      ‍ഇന്നലെ   സോമാലിയയില്‍      നിന്നും  കപ്പല്‍    
കയറിയതാണെന്നു   തോന്നും .   കിട്ടുന്നതൊക്കെ  വാരി   വലിച്ചുതിന്നുമെങ്കിലും 
മീറ്റര്‍   കേടായത്  കൊണ്ടോ  ?       അതല്ല    x  റെ    വെച്ചത്    കൊണ്ടാണോ    
എന്നറിയില്ല  അതൊന്നും ശരീരത്തില്‍    കാണിച്ചു  കണ്ടില്ലെന്നു മാത്രം .       
അങ്ങനെ ഞങ്ങള്‍  നടന്നു കല്ലേരി ഗ്രാമത്തിലെ കൊച്ചു പട്ടണത്തില്‍  എത്തി
പട്ടണം  എന്ന് ഞങ്ങളുടെ ഭാഷയില്‍   പറഞ്ഞു  എന്ന്  മാത്രം  അന്ന്    ആകെ 
ഉള്ളത്   ഒരു   റേഷന്‍  കടയും  രണ്ട്‌  അനാതിക്കടയും   പിന്നെ  കണാരേട്ടന്റെ    മുത്തപ്പ    വിലാസം ഹോട്ടലും ..!! 

ബാലേട്ടന്റെ  റേഷന്‍കടയില്‍    അന്ന്  പതിവില്‍ കവിഞ്ഞ    തിരക്കായിരുന്നു  
അമേരിക്കയിലെ  വേള്‍ഡ്   ട്രൈഡു  സെന്റര്‍   പോലെ  ഉയര്‍ന്നു  നില്‍ക്കുന്ന 
കാര്‍ഡിന്റെ  കുറ്റിയില്‍  കാര്‍ഡും വെച്ച്  ഞങ്ങള്‍  മണ്ണെണ്ണ ടിന്നിന്റെ  മുകളില്‍ 
സ്ഥാനമുറപ്പിച്     A  R  റഹ്മാന്റെ  മുക്കാലാ     മുക്കാബ് ലാ പാടാന്‍  തുടങ്ങി  ...
വെറുതെ    തായോട്ടും    മേലോട്ടും      നോക്കിയിരിക്കുകയായിരുന്നു        ഞാന്‍  
അപ്പോയാണ് നിലത്തു വീണു  കിടന്നു എന്നെ നോക്കി  ചിരിക്കുന്ന  100  രൂപ
ശ്രദ്ധയില്‍    പെട്ടത്    ഞാന്‍  ജെലീലിനെ  തോണ്ടി    അത്  കാട്ടി   കൊടുത്തു 
നിലാവത്ത്   കോഴിയെ    കണ്ട   കുറുക്കനെ  പോലെ  ജലീല്‍     ചാടിയിറങ്ങി 
100  രൂപ     കാലിനടിയിലാക്കി .     ആരും  കാണാതെ   മെല്ലെ   മെല്ലെ   തട്ടി  എന്റടുത്തെത്തിച്ചു  .        പിന്നെ   നിലത്തിരുന്ന്   ‍ആരും    കാണാതെ    അത് 
പോക്കറ്റിലാക്കി  .100  രൂപ  പോക്കറ്റിലായത്   അവന്റെ   മുഖത്തും  100  voltt  
പ്രകാശം  പരത്തി ..!!
ഞങ്ങള്‍   പല  പദ്ധതികളും  ആസൂത്രണം  ചെയ്യാന്‍  തുടങ്ങി  .   ഒടുവില്‍  തീറ്റ 
പണ്ടാരമായ   ജലീല്‍    മുത്തപ്പ    വിലാസത്തില്‍     പോയി   പുട്ടും    കടലയും  
അടിക്കാമെന്ന്  പറഞ്ഞു  . ഈച്ച പട്ടാളം കാവലുള്ള മുത്തപ്പ വിലാസത്തിലെ  
ഓണക്ക  പുട്ട്   മനസ്സില്‍    തെളിഞ്ഞതും   എന്‍റെ വിശപ്പ്‌  ഇല്ലാതായി ..! 
ഞാന്‍  കാര്‍ഡിന്റെ കുറ്റിയിലേക്ക്  നോക്കി  എയുതാനും  തൂക്കാനും  ബാലേട്ടന്‍ 
തന്നെ  ആയതു  കൊണ്ട്  വലിയ  മാറ്റമൊന്നും   അതിനു   സംബവിചിട്ടില്ലെന്നു    മനസ്സിലായി  .          ഒരു  രണ്ട്‌   മൂന്നു  മണിക്കൂര്‍  എന്തായാലും   വേണ്ടി   വരും  
എന്നെനിക്കു ബോധ്യമായി  അതിനാല്‍ അടുത്ത പട്ടണമായ വില്ല്യാപ്പള്ളിയില്‍
പോയി അണ്ണാക്കിലെ കുമാരേട്ടന്റെ റസ്റ്റോറണ്ടില്‍ നിന്നും പൊരിച്ച  കോഴിയും 
ചപ്പാത്തിയും  അടിക്കാമെന്ന എന്‍റെ  ആശയത്തോട്    യോജിക്കാന്‍   റപ്പായി 
ജലീലിനു   രണ്ട്‌  വട്ടം  ആലോചിക്കേണ്ടി   വന്നില്ല .           അവന്റെ വായില്‍ 
ടൈറ്റാനിക്ക്   ഓടിക്കാനുള്ള    വെള്ളം  നിറയുന്നത്    ഞാന്‍   കണ്ടു  .       ഒട്ടും 
വൈകാതെ    അടുത്ത   വണ്ടിക്കു   തന്നെ  ഞങ്ങള്‍   വില്ല്യപ്പള്ളിക്ക്   പിടിച്ചു  
കുമാരേട്ടന്റെ  ചിക്കനും  ചപ്പാത്തിയും  അടിച്ചു  ബാക്കി വന്ന  5  രൂപ ടിപ്പ്സും 
കൊടുത്തു  ജലീല്‍   അരങ്ങു  തകര്‍ത്തു  ...!!
അതികം  വൈകാതെ  ഞങ്ങള്‍  റേഷന്‍  കടയില്‍ തിരിച്ചെത്തി . ഒന്ന്  രണ്ട്‌  
കാര്‍ഡിന്  ശേഷം  ജലീലിന്റെ  കാര്‍ഡ്‌  വിളിച്ചു  മണ്ണെണ്ണയും  പഞ്ചസാരയും   ചേര്‍ത്തു  ബാകിയുള്ള       68  രൂപക്ക്    മുയുവന്‍ അരി   ചേര്‍ക്കാന്‍   ജലീല്‍  
പറയുന്നത്  കേട്ടു .   സാധങ്ങള്‍  അളന്നു  വാങ്ങിയ  ശേഷം  100  രൂപയ്ക്കു 
വേണ്ടി      പോക്കറ്റുകള്‍    മാറി   മാറി     തപ്പുന്ന     ജലീലിനെ    കണ്ടപ്പോള്‍ 
കാബൂളി  വാലയിലെ  കന്നാസിനെയും  കടലാസിനെയുമാണ്  എനിക്കോര്‍മ 
വന്നത് .  അരിവാങ്ങാന്‍  കൊടുത്ത      100    രൂപക്ക്     പുട്ടടിച്ച   ജലീലിന്റെ  
മുഖത്ത്  അത്    വരെ    കണ്ട    കുമാരേട്ടന്റെ     ചിക്കന്റെ    പ്രസരിപ്പൊക്കെ   
നഷ്ട്ടമായെന്നു   എനിക്ക്   മനസ്സില്ലായി ..!!
ബാലേട്ടന്‍  A  B  C  D  കൂടി   തുടങ്ങിയപ്പോള്‍  സംഗതി പന്തിയല്ലെന്ന് കണ്ട
ഞാന്‍  ഒരു  ഉത്തമ  സുഹൃത്തിന്റെ   കടമ   മനസ്സിലാക്കി  അവിടുന്ന്   സ്ഥലം   
കാലിയാക്കി .       പക്ഷെ    റേഷന്‍  കടയില്‍  നിന്നും   കാലി  സഞ്ചിയുമായി   
വീട്ടിലെത്തിയ   ജലീലിനു  അന്ന്    കാള രാത്രിയായിരുന്നുവെന്നു    മാത്രം  .
A   R    റഹ്മാന്റെ      മുക്കാലാ   മുക്കാബ് ലാ  എന്താണെന്ന്   അന്ന്     ജലീല്‍ 
അനുഭവത്തിന്റെ    100  voltt   വെളിച്ചത്തില്‍  പഠിച്ചു  .   
അവന്റെ  ദീന രോദനങ്ങള്‍   റസൂല്‍  പൂക്കുട്ടിയുടെ  സംഗീതം  പോലെ  എന്‍റെ 
കാതുകള്‍ക്ക്  പുതിയോരനുബൂതിയായി ...!!! 

2010, ജൂൺ 7, തിങ്കളാഴ്‌ച

ഹമീദിന്റെ ഇടപെടലുകള്‍ ......


അപ്രതീക്ഷിതമായി   ഇന്നലെ  ഹമീദിന്റെ  ഫോണ്‍   വന്നു  ...രാജേഷിന്റെ
അച്ചന്‍    മരിച്ചു  ..
എപ്പോള്‍  ..?          ഇന്നലെ ...!!!     പറഞ്ഞു  തീര്‍ന്നതും  ഫോണ്‍  കട്ടായി        ഞാന്‍  രാജേഷിനെ   ഓര്‍ത്തു     പാവം  ... അവനെ        ഒന്ന് വിളിക്കണം   ഒരാശ്വാസ    വാക്കെങ്കിലും   പറയണം     ഒന്നുമില്ലേലും     രണ്ട്‌    വര്‍ഷം 
ഒന്നിച്ചു  പഠിച്ചതാണല്ലോ .....           പക്ഷെ  എങ്ങിനെ  വിളിക്കാന്‍നമ്പര്‍    
ഇല്ലെന്നുള്ള    കാര്യം   അപ്പോയാണ് ഓര്‍ത്തത് .         നമ്പറിനു    വേണ്ടി  
ഹമീദിനെ  തിരിച്ചു  വിളിക്കാന്‍ ഞാന്‍   നിര്‍ബന്തിതനായി             പക്ഷെ
വിളിച്ചപ്പോള്‍        പാറപ്പുറത്ത്    ചിരട്ട         ഉരക്കുംപോലുള്ള            ഒരു  
ഗംബീരമായ   ഹല്ലോ      ആണ്  എനിക്ക്         കേള്‍കാന്‍      കഴിഞ്ഞത് 
അതില്‍ നിന്ന് തന്നെ  കക്ഷി ഹമീദ് അല്ലെന്നു മനസ്സിലാക്കാന്‍    മറ്റൊരു
തെളിവിന്‍റെആവശ്യം  എനിക്ക്   വേണ്ടി  വന്നില്ല ..  ഞാന്‍  വിക്കി  വിക്കി 
ഹമീദിനെ  തിരക്കി                  (  കാട്ട്  കോഴിക്ക്  എന്ത്   കുളക്കോഴി   )     
എന്ന്  പറഞ്ഞ  പോലെ  ഉടന്‍  കിട്ടി  ഒരു   മറു    ചോദ്യം  ....??
ഏത് ഹമീദ് ....!!!   .
എന്റെ ഭയം അല്‍പ്പമൊന്നു   കുറഞ്ഞു  ..."ഇപ്പോള്‍ വിളിച്ച
" ഞാന്‍  ശ്വാസം  നേരെ വിട്ടു  വീണ്ടുംചോദിച്ചു  ..       ഓ ..ഓ  ...അയാളെ
എനിക്കറിയില്ല   ബായി   ..     ഒരു മരണ        വിവരം          അറിയിക്കാന്‍
അത്യാവശ്യമായി  ഒന്ന്  വിളിക്കണമെന്ന്    പറഞ്ഞപ്പോള്‍  കൊടുത്തതാ 
ഫോണ്‍  .   അത്  കഴിഞ്ഞു    അയാള്‍  പോവുകയും  ചെയ്തു   .       
റേഡിയോ        ഒണാക്കിയത്       പോലെ      തിരിച്ചൊന്നും       പറയാന്‍ 
അനുവതിക്കാതെ   ഒരു ഫുള്‍  സ്റ്റൊപ്പില്ലാതെ  വാഴു     ഗുളിക  മേടിക്കാന്‍
പോവാനുള്ളത്  പോലെ  അയാളുടെ   നിരപരതിത്യം  ബോധ്യ  പെടുത്തി
തിരക്കിട്ട്  ഫോണ്‍  കട്ട്‌  ചെയ്തു ...  !! 
എന്തോ  പോയ അണ്ണാനെ പോലെ  നിന്ന്   തിരിഞ്ഞ     എനിക്ക്  ..
മേലോട്ട്       നോക്കിയപ്പോള്‍  ആകാശവും   തയോട്ടു    നോക്കിയപ്പോള്‍
ഭൂമിയും കാണാന്‍  കഴിഞ്ഞു  ഇനിയിപ്പോള്‍  വേറൊന്നും  ചെയ്യാനില്ലെന്ന്
എനിക്ക്ബോധ്യമായി   ...     ഹമീദിന്‍റെയും   രാജേഷിന്‍റെ യും   നമ്പറുള്ള
എന്‍റെ  ഫോണ്‍  കട്ടെടുത്ത      അറബി   ചെക്കനെ      ഞാനൊരു    101
പ്രാവശ്യം  കൂടി  പ്രാകി  ..എന്‍റെ  കലി  തീര്‍ത്തു  ... ബാറ്ററി  പോയ   ഒരു
രൂപ  പോലും   ക്രഡിറ്റ്
ഇല്ലാത്ത   പഴയ  ടോര്‍ച്  മൊബൈല്‍     എടുത്ത  അറബി     ചെക്കന്‍
അതിന്‍റെ  ശിക്ഷ  വീണ്ടും    അനുഭവിക്കേണ്ടി  വന്നു     എന്ന്       സാരം 
ഞാന്‍  ഹമീദിനെ  കുറിച്ചോര്‍ത്തു
അറ് പിശുക്കന്‍  .!! അറ്റ കൈക്ക്  ഉപ്പു  തേക്കാത്ത  പഹയന്‍ ..!!
അവനൊരു മാറ്റവും  വന്നിട്ടില്ല   മുന്‍പുള്ള    പോലെ  തന്നെ     എന്നാലും
എത്ര  വര്‍ഷങ്ങള്‍ക്കു  ശേഷം  വിളിച്ചതാ  അവന്‍     ഒരു  സുഖ     വിവരം 
പോലും  അന്ന്യെഷിചില്ലല്ലോ  ...  ഞാന്‍   എന്‍റെ ഒര്‍മകളുമായി       പഴയ 
കോളേജ്  ജീവിതത്തിന്‍റെ  പടികയറി  ചെന്നു  ...     ഞങ്ങള്‍  നാല്  പേര്‍  ഞാനും ,ഹമീദും ,രാജേഷും , പിന്നെ  അഷ്റഫും  ..അതില്‍  ഞാനും 
അഷ്റഫും അറബികളെ  പറ്റിച്ചു  ബഹറിനില്‍
സുഖമായി  കഴിയുന്നു  ... ഹമീദ്   പഠിച്ചു   പഠിച്ചു   ദാരിദ്ര്യം  പിടിച്ച     ഒരു
' എല്‍  പി .സ്കൂളില്‍  '        പിശുക്കിനുള്ള       കേരള       സര്‍ക്കാറിന്റെ
അവാര്‍ഡ്  വാങ്ങിക്കാന്‍     വേണ്ടിയെന്ന     പോലെ     അധ്യാപകനായി
നിയമിതനാകുകയും  ചെയ്തു  .. രാജേഷിനു  ബാങ്കിലും  ജോലി  കിട്ടി  ..!

ഞാന്‍  പ്രീ  ഡിഗ്രിക്ക്  പഠിക്കുന്ന   കാലം   ..ഞാനും  ഹമീദും  ഒന്നിച്ചാണ്  പോക്കും   വരവുമൊക്കെ  .    അങ്ങനെ
ഇരിക്കെ  ഞങ്ങളുടെ  ക്ലാസ്സിലെ  ഒരു  കുട്ടിയുടെ  അച്ചന്‍  മരിച്ചു  ....ആദര
സൂജകമായി  അന്ന്  കോളെജിനു  ലീവ്   ആയിരുന്നു  
ഞങ്ങള്‍  മൂന്നു  പേരും   കൂടെ  രമേശന്‍  മാഷും  അവളുടെ  വീട്  സന്തര്‍ശിച്ചു   അനുശോജനം അറിയിച്ചു  തിരിച്ചു
വരികയാണ്   .. അപ്പോയാണ്   രാജേഷ്  ഞങ്ങളെ  അവന്റെ     വീട്ടിലേക്ക്  
ക്ഷണിച്ചത്   .. കാരണം     അവന്റെ  വീട്    അതിനടുത്ത്  തന്നെയായിരുന്നു 
അവന്റെ         വീടിനടുത്തെത്തിയപ്പോള്‍       ഞങ്ങള്‍      കൈ      കൊടുത്ത്
പിരിയാന്‍  ശ്രമിച്ചു     ... പക്ഷെ  അവന്‍  വിടുന്ന  മട്ടില്ലായിരുന്നു  ...    വീട്ടില്‍
കേറാതെ   വിടില്ല   എന്ന്      തന്നെ.  മാഷിനാ  ണെങ്കില്‍  തീരെ  സമയമില്ല 
എവിടെയോ  അത്യാവശ്യമായി   പോവേണ്ടത്  ഉണ്ട്  .. ഞങ്ങള്‍  ആവുന്നത്ര 
ശ്രമിച്ചു  നോക്കി  ഒരു  രക്ഷയുമില്ല  ..അപ്പോയെക്കും   രാജേഷിന്റെ   അച്ഛനും
ഇറങ്ങി  വന്നിരുന്നു അപ്പോയാണ്       ആവശ്യമില്ലാത്തിടത്ത്      അഭിപ്രായം 
പറയുന്ന  '' സുകുമാര്‍  അഴീക്കോടിനെ   '' പോലെഅതുവരെ  മിണ്ടാതിരുന്ന
ഹമീദിന്റെ  രംഗ  പ്രവേശം  ..  രാജേഷിന്റെ  തോളില്‍  തട്ടി  കൊണ്ട്  ..........
''     നിനക്കും         ഇത്    പോലൊരു     അവസരം         വരട്ടെ     
അപ്പോയെന്തായാലും    നിന്റെ    വീട്ടില്‍      കയറിയിട്ടേ    പോകു  '' ...!!!  
പറഞ്ഞു  തീര്‍ന്നതും  ആര്‍ക്കും  മുഖം  തരാതെ  മാഷ്‌  സ്ഥലം  വിട്ടിരുന്നു  ... 
എന്നെ  തന്നെ  നോക്കി    നില്‍ക്കുന്ന
രാജേഷിന്റെയും  അച്ഛന്റെയും  മുന്പില്‍  നിന്നും  രക്ഷപെടാന്‍      ഞാനെന്റെ 
നെറ്റിയില്‍   16  ചുളിവുകള്‍    വീഴ്ത്തി   നോക്കി  ..എന്ത്  ചെയ്യുമെന്ന  ചോദ്യം 
തലയില്‍  കിടന്നു  വട്ടം  കറങ്ങി  .. ഞാന്‍  ഹമീദിനെ  ഒന്ന്  പാളി      നോക്കി
ആര്‍ക്കും  മുഖം  കൊടുക്കാതെ   കാലിന്റെ    തള്ള  വിരല്‍  കൊണ്ട്    തറയില്‍  
വട്ടം  വരഞ്ഞു  കളിക്കുകയായിരുന്നു അവന്‍ ഒടുവില്‍  എങ്ങനെയൊക്കെയോ
യാത്ര  പറഞ്ഞു  ഞങ്ങള്‍   ആ രംഗത്തിനു  തിര  ശീലയിട്ടു  ..
ഹമീദിന്റെ  ഭാഷയില്‍   പറയുകയാണെങ്കില്‍  ആ  അവസരമാണ്   ഇപ്പോള്‍ 
കൈ  വന്നിരിക്കുന്നത്  ....അത്   ഉപയോഗ  പെടുത്താന്‍  പക്ഷെ     എനിക്ക് 
കഴിയാതെ  പോയി  ....         കാരണം 

"  പ്രവാസമാകുന്ന   പ്രേത  വാസത്തിലാണല്ലോ    ഞാന്‍ .....!!
**  ഇത്  ആരെയെങ്കിലും  വേദനിപ്പിക്കുന്നു  വെങ്കില്‍   ദയവായി  ക്ഷമിക്കുക
**  പേരുകളില്‍  ചില  മാറ്റങ്ങള്‍  നടത്തിയിട്ടുണ്ട്  .....
**  കടപ്പാട്   എന്നോട്  തന്നെ ......