2010, ജൂലൈ 4, ഞായറാഴ്‌ച

വെറുതെ കിട്ടിയ 100 ഉം കുമാരേട്ടന്റെ ചിക്കനും


   വെറുതെ  മുറ്റത്തിരുന്നു ഘോഷ്ട്ടി  കളിച്ചു  കൊണ്ടിരിക്കുകയായിരുന്നു  ഞാന്‍
അപ്പോയാണ്  സുഹൃത്ത് ജലീല്‍  അതുവയി പോകുന്നത്  കണ്ടത് ടൗണ്‍  വരെ 
എന്ന്   പറഞ്ഞപ്പോള്‍        പ്രതേകിച്ചു  പണിയൊന്നും    ഇല്ലാത്തത്    കൊണ്ട് 
അവനോടൊപ്പം  ഞാനും കൂടി .       ഞങ്ങള്‍  തീറ്റ റപ്പായി     എന്ന്   വിളിക്കുന്ന  
ജലീല്‍    പക്ഷെ    കണ്ടാല്‍      ‍ഇന്നലെ   സോമാലിയയില്‍      നിന്നും  കപ്പല്‍    
കയറിയതാണെന്നു   തോന്നും .   കിട്ടുന്നതൊക്കെ  വാരി   വലിച്ചുതിന്നുമെങ്കിലും 
മീറ്റര്‍   കേടായത്  കൊണ്ടോ  ?       അതല്ല    x  റെ    വെച്ചത്    കൊണ്ടാണോ    
എന്നറിയില്ല  അതൊന്നും ശരീരത്തില്‍    കാണിച്ചു  കണ്ടില്ലെന്നു മാത്രം .       
അങ്ങനെ ഞങ്ങള്‍  നടന്നു കല്ലേരി ഗ്രാമത്തിലെ കൊച്ചു പട്ടണത്തില്‍  എത്തി
പട്ടണം  എന്ന് ഞങ്ങളുടെ ഭാഷയില്‍   പറഞ്ഞു  എന്ന്  മാത്രം  അന്ന്    ആകെ 
ഉള്ളത്   ഒരു   റേഷന്‍  കടയും  രണ്ട്‌  അനാതിക്കടയും   പിന്നെ  കണാരേട്ടന്റെ    മുത്തപ്പ    വിലാസം ഹോട്ടലും ..!! 

ബാലേട്ടന്റെ  റേഷന്‍കടയില്‍    അന്ന്  പതിവില്‍ കവിഞ്ഞ    തിരക്കായിരുന്നു  
അമേരിക്കയിലെ  വേള്‍ഡ്   ട്രൈഡു  സെന്റര്‍   പോലെ  ഉയര്‍ന്നു  നില്‍ക്കുന്ന 
കാര്‍ഡിന്റെ  കുറ്റിയില്‍  കാര്‍ഡും വെച്ച്  ഞങ്ങള്‍  മണ്ണെണ്ണ ടിന്നിന്റെ  മുകളില്‍ 
സ്ഥാനമുറപ്പിച്     A  R  റഹ്മാന്റെ  മുക്കാലാ     മുക്കാബ് ലാ പാടാന്‍  തുടങ്ങി  ...
വെറുതെ    തായോട്ടും    മേലോട്ടും      നോക്കിയിരിക്കുകയായിരുന്നു        ഞാന്‍  
അപ്പോയാണ് നിലത്തു വീണു  കിടന്നു എന്നെ നോക്കി  ചിരിക്കുന്ന  100  രൂപ
ശ്രദ്ധയില്‍    പെട്ടത്    ഞാന്‍  ജെലീലിനെ  തോണ്ടി    അത്  കാട്ടി   കൊടുത്തു 
നിലാവത്ത്   കോഴിയെ    കണ്ട   കുറുക്കനെ  പോലെ  ജലീല്‍     ചാടിയിറങ്ങി 
100  രൂപ     കാലിനടിയിലാക്കി .     ആരും  കാണാതെ   മെല്ലെ   മെല്ലെ   തട്ടി  എന്റടുത്തെത്തിച്ചു  .        പിന്നെ   നിലത്തിരുന്ന്   ‍ആരും    കാണാതെ    അത് 
പോക്കറ്റിലാക്കി  .100  രൂപ  പോക്കറ്റിലായത്   അവന്റെ   മുഖത്തും  100  voltt  
പ്രകാശം  പരത്തി ..!!
ഞങ്ങള്‍   പല  പദ്ധതികളും  ആസൂത്രണം  ചെയ്യാന്‍  തുടങ്ങി  .   ഒടുവില്‍  തീറ്റ 
പണ്ടാരമായ   ജലീല്‍    മുത്തപ്പ    വിലാസത്തില്‍     പോയി   പുട്ടും    കടലയും  
അടിക്കാമെന്ന്  പറഞ്ഞു  . ഈച്ച പട്ടാളം കാവലുള്ള മുത്തപ്പ വിലാസത്തിലെ  
ഓണക്ക  പുട്ട്   മനസ്സില്‍    തെളിഞ്ഞതും   എന്‍റെ വിശപ്പ്‌  ഇല്ലാതായി ..! 
ഞാന്‍  കാര്‍ഡിന്റെ കുറ്റിയിലേക്ക്  നോക്കി  എയുതാനും  തൂക്കാനും  ബാലേട്ടന്‍ 
തന്നെ  ആയതു  കൊണ്ട്  വലിയ  മാറ്റമൊന്നും   അതിനു   സംബവിചിട്ടില്ലെന്നു    മനസ്സിലായി  .          ഒരു  രണ്ട്‌   മൂന്നു  മണിക്കൂര്‍  എന്തായാലും   വേണ്ടി   വരും  
എന്നെനിക്കു ബോധ്യമായി  അതിനാല്‍ അടുത്ത പട്ടണമായ വില്ല്യാപ്പള്ളിയില്‍
പോയി അണ്ണാക്കിലെ കുമാരേട്ടന്റെ റസ്റ്റോറണ്ടില്‍ നിന്നും പൊരിച്ച  കോഴിയും 
ചപ്പാത്തിയും  അടിക്കാമെന്ന എന്‍റെ  ആശയത്തോട്    യോജിക്കാന്‍   റപ്പായി 
ജലീലിനു   രണ്ട്‌  വട്ടം  ആലോചിക്കേണ്ടി   വന്നില്ല .           അവന്റെ വായില്‍ 
ടൈറ്റാനിക്ക്   ഓടിക്കാനുള്ള    വെള്ളം  നിറയുന്നത്    ഞാന്‍   കണ്ടു  .       ഒട്ടും 
വൈകാതെ    അടുത്ത   വണ്ടിക്കു   തന്നെ  ഞങ്ങള്‍   വില്ല്യപ്പള്ളിക്ക്   പിടിച്ചു  
കുമാരേട്ടന്റെ  ചിക്കനും  ചപ്പാത്തിയും  അടിച്ചു  ബാക്കി വന്ന  5  രൂപ ടിപ്പ്സും 
കൊടുത്തു  ജലീല്‍   അരങ്ങു  തകര്‍ത്തു  ...!!
അതികം  വൈകാതെ  ഞങ്ങള്‍  റേഷന്‍  കടയില്‍ തിരിച്ചെത്തി . ഒന്ന്  രണ്ട്‌  
കാര്‍ഡിന്  ശേഷം  ജലീലിന്റെ  കാര്‍ഡ്‌  വിളിച്ചു  മണ്ണെണ്ണയും  പഞ്ചസാരയും   ചേര്‍ത്തു  ബാകിയുള്ള       68  രൂപക്ക്    മുയുവന്‍ അരി   ചേര്‍ക്കാന്‍   ജലീല്‍  
പറയുന്നത്  കേട്ടു .   സാധങ്ങള്‍  അളന്നു  വാങ്ങിയ  ശേഷം  100  രൂപയ്ക്കു 
വേണ്ടി      പോക്കറ്റുകള്‍    മാറി   മാറി     തപ്പുന്ന     ജലീലിനെ    കണ്ടപ്പോള്‍ 
കാബൂളി  വാലയിലെ  കന്നാസിനെയും  കടലാസിനെയുമാണ്  എനിക്കോര്‍മ 
വന്നത് .  അരിവാങ്ങാന്‍  കൊടുത്ത      100    രൂപക്ക്     പുട്ടടിച്ച   ജലീലിന്റെ  
മുഖത്ത്  അത്    വരെ    കണ്ട    കുമാരേട്ടന്റെ     ചിക്കന്റെ    പ്രസരിപ്പൊക്കെ   
നഷ്ട്ടമായെന്നു   എനിക്ക്   മനസ്സില്ലായി ..!!
ബാലേട്ടന്‍  A  B  C  D  കൂടി   തുടങ്ങിയപ്പോള്‍  സംഗതി പന്തിയല്ലെന്ന് കണ്ട
ഞാന്‍  ഒരു  ഉത്തമ  സുഹൃത്തിന്റെ   കടമ   മനസ്സിലാക്കി  അവിടുന്ന്   സ്ഥലം   
കാലിയാക്കി .       പക്ഷെ    റേഷന്‍  കടയില്‍  നിന്നും   കാലി  സഞ്ചിയുമായി   
വീട്ടിലെത്തിയ   ജലീലിനു  അന്ന്    കാള രാത്രിയായിരുന്നുവെന്നു    മാത്രം  .
A   R    റഹ്മാന്റെ      മുക്കാലാ   മുക്കാബ് ലാ  എന്താണെന്ന്   അന്ന്     ജലീല്‍ 
അനുഭവത്തിന്റെ    100  voltt   വെളിച്ചത്തില്‍  പഠിച്ചു  .   
അവന്റെ  ദീന രോദനങ്ങള്‍   റസൂല്‍  പൂക്കുട്ടിയുടെ  സംഗീതം  പോലെ  എന്‍റെ 
കാതുകള്‍ക്ക്  പുതിയോരനുബൂതിയായി ...!!!