2010, ജൂൺ 7, തിങ്കളാഴ്‌ച

ഹമീദിന്റെ ഇടപെടലുകള്‍ ......


അപ്രതീക്ഷിതമായി   ഇന്നലെ  ഹമീദിന്റെ  ഫോണ്‍   വന്നു  ...രാജേഷിന്റെ
അച്ചന്‍    മരിച്ചു  ..
എപ്പോള്‍  ..?          ഇന്നലെ ...!!!     പറഞ്ഞു  തീര്‍ന്നതും  ഫോണ്‍  കട്ടായി        ഞാന്‍  രാജേഷിനെ   ഓര്‍ത്തു     പാവം  ... അവനെ        ഒന്ന് വിളിക്കണം   ഒരാശ്വാസ    വാക്കെങ്കിലും   പറയണം     ഒന്നുമില്ലേലും     രണ്ട്‌    വര്‍ഷം 
ഒന്നിച്ചു  പഠിച്ചതാണല്ലോ .....           പക്ഷെ  എങ്ങിനെ  വിളിക്കാന്‍നമ്പര്‍    
ഇല്ലെന്നുള്ള    കാര്യം   അപ്പോയാണ് ഓര്‍ത്തത് .         നമ്പറിനു    വേണ്ടി  
ഹമീദിനെ  തിരിച്ചു  വിളിക്കാന്‍ ഞാന്‍   നിര്‍ബന്തിതനായി             പക്ഷെ
വിളിച്ചപ്പോള്‍        പാറപ്പുറത്ത്    ചിരട്ട         ഉരക്കുംപോലുള്ള            ഒരു  
ഗംബീരമായ   ഹല്ലോ      ആണ്  എനിക്ക്         കേള്‍കാന്‍      കഴിഞ്ഞത് 
അതില്‍ നിന്ന് തന്നെ  കക്ഷി ഹമീദ് അല്ലെന്നു മനസ്സിലാക്കാന്‍    മറ്റൊരു
തെളിവിന്‍റെആവശ്യം  എനിക്ക്   വേണ്ടി  വന്നില്ല ..  ഞാന്‍  വിക്കി  വിക്കി 
ഹമീദിനെ  തിരക്കി                  (  കാട്ട്  കോഴിക്ക്  എന്ത്   കുളക്കോഴി   )     
എന്ന്  പറഞ്ഞ  പോലെ  ഉടന്‍  കിട്ടി  ഒരു   മറു    ചോദ്യം  ....??
ഏത് ഹമീദ് ....!!!   .
എന്റെ ഭയം അല്‍പ്പമൊന്നു   കുറഞ്ഞു  ..."ഇപ്പോള്‍ വിളിച്ച
" ഞാന്‍  ശ്വാസം  നേരെ വിട്ടു  വീണ്ടുംചോദിച്ചു  ..       ഓ ..ഓ  ...അയാളെ
എനിക്കറിയില്ല   ബായി   ..     ഒരു മരണ        വിവരം          അറിയിക്കാന്‍
അത്യാവശ്യമായി  ഒന്ന്  വിളിക്കണമെന്ന്    പറഞ്ഞപ്പോള്‍  കൊടുത്തതാ 
ഫോണ്‍  .   അത്  കഴിഞ്ഞു    അയാള്‍  പോവുകയും  ചെയ്തു   .       
റേഡിയോ        ഒണാക്കിയത്       പോലെ      തിരിച്ചൊന്നും       പറയാന്‍ 
അനുവതിക്കാതെ   ഒരു ഫുള്‍  സ്റ്റൊപ്പില്ലാതെ  വാഴു     ഗുളിക  മേടിക്കാന്‍
പോവാനുള്ളത്  പോലെ  അയാളുടെ   നിരപരതിത്യം  ബോധ്യ  പെടുത്തി
തിരക്കിട്ട്  ഫോണ്‍  കട്ട്‌  ചെയ്തു ...  !! 
എന്തോ  പോയ അണ്ണാനെ പോലെ  നിന്ന്   തിരിഞ്ഞ     എനിക്ക്  ..
മേലോട്ട്       നോക്കിയപ്പോള്‍  ആകാശവും   തയോട്ടു    നോക്കിയപ്പോള്‍
ഭൂമിയും കാണാന്‍  കഴിഞ്ഞു  ഇനിയിപ്പോള്‍  വേറൊന്നും  ചെയ്യാനില്ലെന്ന്
എനിക്ക്ബോധ്യമായി   ...     ഹമീദിന്‍റെയും   രാജേഷിന്‍റെ യും   നമ്പറുള്ള
എന്‍റെ  ഫോണ്‍  കട്ടെടുത്ത      അറബി   ചെക്കനെ      ഞാനൊരു    101
പ്രാവശ്യം  കൂടി  പ്രാകി  ..എന്‍റെ  കലി  തീര്‍ത്തു  ... ബാറ്ററി  പോയ   ഒരു
രൂപ  പോലും   ക്രഡിറ്റ്
ഇല്ലാത്ത   പഴയ  ടോര്‍ച്  മൊബൈല്‍     എടുത്ത  അറബി     ചെക്കന്‍
അതിന്‍റെ  ശിക്ഷ  വീണ്ടും    അനുഭവിക്കേണ്ടി  വന്നു     എന്ന്       സാരം 
ഞാന്‍  ഹമീദിനെ  കുറിച്ചോര്‍ത്തു
അറ് പിശുക്കന്‍  .!! അറ്റ കൈക്ക്  ഉപ്പു  തേക്കാത്ത  പഹയന്‍ ..!!
അവനൊരു മാറ്റവും  വന്നിട്ടില്ല   മുന്‍പുള്ള    പോലെ  തന്നെ     എന്നാലും
എത്ര  വര്‍ഷങ്ങള്‍ക്കു  ശേഷം  വിളിച്ചതാ  അവന്‍     ഒരു  സുഖ     വിവരം 
പോലും  അന്ന്യെഷിചില്ലല്ലോ  ...  ഞാന്‍   എന്‍റെ ഒര്‍മകളുമായി       പഴയ 
കോളേജ്  ജീവിതത്തിന്‍റെ  പടികയറി  ചെന്നു  ...     ഞങ്ങള്‍  നാല്  പേര്‍  ഞാനും ,ഹമീദും ,രാജേഷും , പിന്നെ  അഷ്റഫും  ..അതില്‍  ഞാനും 
അഷ്റഫും അറബികളെ  പറ്റിച്ചു  ബഹറിനില്‍
സുഖമായി  കഴിയുന്നു  ... ഹമീദ്   പഠിച്ചു   പഠിച്ചു   ദാരിദ്ര്യം  പിടിച്ച     ഒരു
' എല്‍  പി .സ്കൂളില്‍  '        പിശുക്കിനുള്ള       കേരള       സര്‍ക്കാറിന്റെ
അവാര്‍ഡ്  വാങ്ങിക്കാന്‍     വേണ്ടിയെന്ന     പോലെ     അധ്യാപകനായി
നിയമിതനാകുകയും  ചെയ്തു  .. രാജേഷിനു  ബാങ്കിലും  ജോലി  കിട്ടി  ..!

ഞാന്‍  പ്രീ  ഡിഗ്രിക്ക്  പഠിക്കുന്ന   കാലം   ..ഞാനും  ഹമീദും  ഒന്നിച്ചാണ്  പോക്കും   വരവുമൊക്കെ  .    അങ്ങനെ
ഇരിക്കെ  ഞങ്ങളുടെ  ക്ലാസ്സിലെ  ഒരു  കുട്ടിയുടെ  അച്ചന്‍  മരിച്ചു  ....ആദര
സൂജകമായി  അന്ന്  കോളെജിനു  ലീവ്   ആയിരുന്നു  
ഞങ്ങള്‍  മൂന്നു  പേരും   കൂടെ  രമേശന്‍  മാഷും  അവളുടെ  വീട്  സന്തര്‍ശിച്ചു   അനുശോജനം അറിയിച്ചു  തിരിച്ചു
വരികയാണ്   .. അപ്പോയാണ്   രാജേഷ്  ഞങ്ങളെ  അവന്റെ     വീട്ടിലേക്ക്  
ക്ഷണിച്ചത്   .. കാരണം     അവന്റെ  വീട്    അതിനടുത്ത്  തന്നെയായിരുന്നു 
അവന്റെ         വീടിനടുത്തെത്തിയപ്പോള്‍       ഞങ്ങള്‍      കൈ      കൊടുത്ത്
പിരിയാന്‍  ശ്രമിച്ചു     ... പക്ഷെ  അവന്‍  വിടുന്ന  മട്ടില്ലായിരുന്നു  ...    വീട്ടില്‍
കേറാതെ   വിടില്ല   എന്ന്      തന്നെ.  മാഷിനാ  ണെങ്കില്‍  തീരെ  സമയമില്ല 
എവിടെയോ  അത്യാവശ്യമായി   പോവേണ്ടത്  ഉണ്ട്  .. ഞങ്ങള്‍  ആവുന്നത്ര 
ശ്രമിച്ചു  നോക്കി  ഒരു  രക്ഷയുമില്ല  ..അപ്പോയെക്കും   രാജേഷിന്റെ   അച്ഛനും
ഇറങ്ങി  വന്നിരുന്നു അപ്പോയാണ്       ആവശ്യമില്ലാത്തിടത്ത്      അഭിപ്രായം 
പറയുന്ന  '' സുകുമാര്‍  അഴീക്കോടിനെ   '' പോലെഅതുവരെ  മിണ്ടാതിരുന്ന
ഹമീദിന്റെ  രംഗ  പ്രവേശം  ..  രാജേഷിന്റെ  തോളില്‍  തട്ടി  കൊണ്ട്  ..........
''     നിനക്കും         ഇത്    പോലൊരു     അവസരം         വരട്ടെ     
അപ്പോയെന്തായാലും    നിന്റെ    വീട്ടില്‍      കയറിയിട്ടേ    പോകു  '' ...!!!  
പറഞ്ഞു  തീര്‍ന്നതും  ആര്‍ക്കും  മുഖം  തരാതെ  മാഷ്‌  സ്ഥലം  വിട്ടിരുന്നു  ... 
എന്നെ  തന്നെ  നോക്കി    നില്‍ക്കുന്ന
രാജേഷിന്റെയും  അച്ഛന്റെയും  മുന്പില്‍  നിന്നും  രക്ഷപെടാന്‍      ഞാനെന്റെ 
നെറ്റിയില്‍   16  ചുളിവുകള്‍    വീഴ്ത്തി   നോക്കി  ..എന്ത്  ചെയ്യുമെന്ന  ചോദ്യം 
തലയില്‍  കിടന്നു  വട്ടം  കറങ്ങി  .. ഞാന്‍  ഹമീദിനെ  ഒന്ന്  പാളി      നോക്കി
ആര്‍ക്കും  മുഖം  കൊടുക്കാതെ   കാലിന്റെ    തള്ള  വിരല്‍  കൊണ്ട്    തറയില്‍  
വട്ടം  വരഞ്ഞു  കളിക്കുകയായിരുന്നു അവന്‍ ഒടുവില്‍  എങ്ങനെയൊക്കെയോ
യാത്ര  പറഞ്ഞു  ഞങ്ങള്‍   ആ രംഗത്തിനു  തിര  ശീലയിട്ടു  ..
ഹമീദിന്റെ  ഭാഷയില്‍   പറയുകയാണെങ്കില്‍  ആ  അവസരമാണ്   ഇപ്പോള്‍ 
കൈ  വന്നിരിക്കുന്നത്  ....അത്   ഉപയോഗ  പെടുത്താന്‍  പക്ഷെ     എനിക്ക് 
കഴിയാതെ  പോയി  ....         കാരണം 

"  പ്രവാസമാകുന്ന   പ്രേത  വാസത്തിലാണല്ലോ    ഞാന്‍ .....!!




**  ഇത്  ആരെയെങ്കിലും  വേദനിപ്പിക്കുന്നു  വെങ്കില്‍   ദയവായി  ക്ഷമിക്കുക
**  പേരുകളില്‍  ചില  മാറ്റങ്ങള്‍  നടത്തിയിട്ടുണ്ട്  .....
**  കടപ്പാട്   എന്നോട്  തന്നെ ......

15 അഭിപ്രായ(ങ്ങള്‍):

ഹംസ പറഞ്ഞു...

" പ്രവാസമാകുന്ന പ്രേത വാസത്തിലാണല്ലോ ഞാന്‍ .....!!

നര്‍മമായിട്ടാണ് പറഞ്ഞതെങ്കിലും ഇതില്‍ ഒരു വേദന ഒളിഞ്ഞ് കിടക്കുന്നുണ്ട്. സ്വന്തം ഉപ്പ മരണപെട്ടപ്പോഴും അവിടെ പോവാന്‍ കഴിയാത്ത ഒരു ഹതഭാഗ്യനാണ് ഞാന്‍ .

നന്നായി എഴുതി . അക്ഷരതെറ്റുകള്‍ ചിലയിടങ്ങളില്‍ കണ്ടപോലെ തോനി. റ്റൈപ്പ് ചെയ്യുന്നിടത്ത് സഭവിക്കുന്നതാവും ശ്രദ്ധിക്കുക.

ഒഴാക്കന്‍. പറഞ്ഞു...

കൊള്ളാം, കുഴപ്പം ഇല്ലാതെ എഴുതി!

ഓഫ് : നര്‍മ്മം നല്ലതാണെങ്കിലും എല്ലാ കാര്യങ്ങളിലും അതിനു സാധ്യത ഇല്ല.

K@nn(())raan*خلي ولي പറഞ്ഞു...

ആശംസകള്‍.. വീണ്ടും വരാം.
ഹമീദ്‌ കല്ലിവല്ലി.



(പറ്റിയാല്‍ അങ്ങോട്ടെക്കും വരൂ..)


please remove the word verification.

നവാസ് കല്ലേരി... പറഞ്ഞു...

@ ഹംസക്കാ ....
ആദ്യ അഭിപ്പ്രായത്തിനു പ്രത്യേക നന്ദി ...
നിങ്ങളുടെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു ...
ശ്രമിക്കാം ....

നവാസ് കല്ലേരി... പറഞ്ഞു...

@ ഒഴാക്കന്‍........
+ കണ്ണൂരാന്‍ ...
അഭിപ്രായങ്ങള്‍ക്ക് നന്ദി .....

ഒരു നുറുങ്ങ് പറഞ്ഞു...

നര്‍മത്തില്‍ പൊതിഞ്ഞ ദുരന്തം എന്ന് ഞാന്‍ പറയില്ല
എന്തോ ഒന്ന് മറഞ്ഞിരിക്കുന്ന പോലുണ്ടല്ലൊ..
മുഴുവനായിങ്ങ് തെളിഞ്ഞ് കിട്ടുന്നില്ല,എഴുത്ത് തുടരുക.
തെളിയും!
ആശംസകള്‍.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഇനിയും എഴുതുക...

Anees Hassan പറഞ്ഞു...

എന്നാല്‍ തുടരുക

K@nn(())raan*خلي ولي പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
K@nn(())raan*خلي ولي പറഞ്ഞു...

ഒരു പുതിയ പോസ്റ്റിനു വേണ്ടി ഇനിയും കാത്തിരിക്കാന്‍ ക്ഷമയില്ല.
വേഗം വരൂ, അല്ലെങ്കില്‍ 'കല്ലിവല്ലി' പറയും.

ങ്ങാഹ്..

Unknown പറഞ്ഞു...

ഹാ ഹാ ..കൊള്ളാം ഹമീദ് കലക്കി ...
അവതരണം സൂപ്പര്‍ ...
ഇനിയും തുടരുക ആശംസകള്‍ ...

Jishad Cronic പറഞ്ഞു...

നന്നായി എഴുതി.

salman's പറഞ്ഞു...

കൊള്ളാം അവതരണം കലക്കി ..
നല്ല നര്‍മ്മ ഭാവന ....
" പ്രവാസമാകുന്ന പ്രേത വാസത്തിലാണല്ലോ ഞാന്‍ .....!!

ഈ പ്രയോഗം വളരെ നന്നായി ...

നിഴല്‍പ്പാട് പറഞ്ഞു...

കൊള്ളാം...

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

നന്നായിട്ടുണ്ട്
ഇനിയും എഴുതുക
ആശംസകള്‍