2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

സ്വാതന്ത്ര്യ ദിനാശംസകള്‍ ....


1942 ആഗസ്ത്  10 ,      പാറ്റ്നയില്‍     വിദ്യാര്‍ത്തികള്‍ 
സെക്ക്രട്ടറിയറ്റ്   മന്ദിരത്തിനടുത്തെക്ക്         പ്രകടനമായി
നീങ്ങുകയാണ്   .   സെക്ക്രട്ടറിയറ്റിനു  അല്‍പ്പം     അകലെ 
ജില്ലാ     മജിസ്ട്രേറ്റ്        ആര്‍ച്ചറുടെ        നേതൃത്തത്തില്‍ 
പോലീസ്  സംഘം  പ്രകടനക്കാരെ   തടഞ്ഞു     മുന്നോട്ട് 
പോകരുതെന്ന് ആര്‍ച്ചര്‍ ആജ്ഞാപിച്ചു .വിദ്യാര്‍ത്തികള്‍ 
അത് വകവെക്കാതെ മുന്നോട്ട്  നീങ്ങിയപ്പോള്‍  അദ്ദേഹം 
ചോദിച്ചു ...

എന്താണ്  നിങ്ങള്‍ക്ക്  വേണ്ടത് ..? 

സെക്ക്രട്ടറിയെറ്റിന്റെയും  നിയമസാഭാ   മന്ദിര ത്തിന്റെയും 
മുകളില്‍    ഞങ്ങള്‍ക്ക്    ദേശീയ   പതാക    ഉയര്‍ത്തണം.
വിദ്യാര്‍ത്തികള്‍  മറുപടി  നല്‍കി .

പതാക    ഉയര്‍ത്താന്‍    തയാറുള്ളവര്‍     മുന്നോട്ട്   വരിക 
ആര്‍ച്ചര്‍  വെല്ലു വിളിയെന്നോണം പറഞ്ഞു . പതിനൊന്നു
വിദ്യാര്‍ഥികള്‍  മുന്നോട്ട്  വന്നു . അവരില്‍  ഏറ്റവും പ്രായം 
കുറഞ്ഞ കുട്ടിയോടായി  ആര്‍ച്ചര്‍  പറഞ്ഞു .

നിനക്ക്  കൊടി  ഉയര്‍ത്തണമെന്ന്  ആഗ്രഹ   മുണ്ടെങ്കില്‍ 
നെഞ്ച് നിവര്‍ത്തി  ഇവിടെ  നില്‍ക്കുക .        പതിനൊന്നു 
വിദ്യാര്‍ഥികളും    ഷര്‍ട്ടൂരിയെറിഞ്ഞു      വിരിമാറു       കാട്ടി  
മുന്നോട്ട്  വന്നു ..          ക്രൂരതയുടെ  ആള്‍   രൂപമായ   ആ 
ബ്രിട്ടീഷ്   ഉദ്യോഗസ്ത്തന്‍       ധീ രരായ     ആ        യുവ   
ദേശാഭിമാനികള്‍ക്ക്        നേരേ          നിറ യൊയി ക്കാന്‍    
പോലീസിനു   നിര്‍ദ്ദേശം   നല്‍കി . പതിനൊന്നു   പേരും 
അവിടെ  പിടഞ്ഞു  വീണു  മരിച്ചു . 

പാറ്റ്നയില്‍  ബ്രിട്ടീഷ്   ഭരണം  തന്നെ  മൂന്നു  ദിവസത്തേക്ക് 
സ്തംഭിപ്പിച്ച   കലാപത്തിനു     തിരി    കൊളുത്തിയത്    ഈ 
കൂട്ടകൊലയായിരുന്നു   .                 ഇത്   പോലെ    നിരവധി
ഏറ്റുമുട്ടലുകളുടെയും  സമരങ്ങളുടെയും   ഫലമാണ്   നമ്മുടെ 
സ്വാതന്ത്ര്യം  ..


         അഭിമാനിക്കാന്‍  വീണ്ടും ഒരു  സ്വാതന്ത്ര്യ  ദിനം ...
                 ഒരുപാട് പേരുടെ  ത്യാഗത്തിന്റെയും  
         ജീവിതത്തിന്റെയും  വില നാം  വിസ്മരിക്കരുത് ,
                പോരാടുക  തീവ്ര വാദത്തിനെതിരെ ,
                  ഒന്നിക്കുക  വര്‍ഗീയതക്കെതിരെ 
             നമ്മുടെ  ത്രിവര്‍ ണ്ണ  പതാകക്കു കീഴില്‍

എല്ലാ  ബൂലോക  വാസികള്‍ക്കും  എന്‍റെ  ഹൃദയം 
നിറഞ്ഞ    സ്വാതന്ത്ര്യ  ദിനാശംസകള്‍ ...


വാല്‍കഷ്ണം ..  രാവിലെ  വെറുതെ  ഇരിക്കുമ്പോള്‍  തോന്നി  ഒരു  ചിത്രം  വരാച്ചാലോ 
                         എന്ന് .    വരച്ചപോള്‍  തോന്നി  ഒന്ന്  പോസ്റ്റിയാലോ  എന്ന് ..!!

14 അഭിപ്രായ(ങ്ങള്‍):

നവാസ് കല്ലേരി... പറഞ്ഞു...

ലോകം ഉറങ്ങുമ്പോയാണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ
പ്രാഭാതത്തിലെക്ക് ഉണര്‍ന്നെയുന്നേറ്റത് .
അറുപത്തി മൂന്നു വര്‍ഷത്തിനു മുമ്പായിരുന്നു അത് .
ഒരു നൂറ്റാണ്ടോളം നീണ്ട പോരാട്ടങ്ങല്‍ക്കൊടുവിലാണ്
നമ്മുടെ നാട് സ്വതന്ത്രയായത് .
ഇതിഹാസ സമാനമായ ആ സമര പ്രവാഹത്തിന് ഒരൊറ്റ
ധാരമാത്രമായിരുന്നില്ല ഉണ്ടായിരുന്നത് ..
അടങ്ങാത്ത സ്വാതന്ത്ര്യ ദാഹവുമായി ഇരമ്പി ക്കയറിയ ആ
ലാവാ പ്രവാഹത്തിന് അനേകം കൈ വഴികളുണ്ടായിരുന്നു.
അതിന്റെ ആകെ തുകയാണ് നമ്മുടെ സ്വാതന്ത്ര്യം .
മനുഷ്യത്തം വിളഞ്ഞ സമര ഭൂമിയിലാണ് പോയ തലമുറ
സ്വാതന്ത്ര്യത്തിന്റെ പതാകയുയര്‍ത്തിയത് .

ചിന്തിക്കേണ്ടി ഇരിക്കുന്നു ഇന്ന് എവിടെ മനുഷ്യത്വം ...!!

വി.എ || V.A പറഞ്ഞു...

നവാസ്,ഇന്നുതന്നെ നല്ല ഒരു ഷോട്ട് കാണിച്ചതിന് അഭിനന്ദനങ്ങൾ... ഇന്നത്തെ സ്വാതന്ത്ര്യം മനുഷ്യമനസ്സിൽനിന്ന് പറന്ന് ഭൂമിയേയും സൌരയൂഥത്തേയും കടന്നു പോകുകയാണ്. അതിന് ഈ വഴിയേയുള്ളൂ. നമുക്ക് പറയാവുന്നതും ചെയ്യാവുന്നതുമായവ ചൂണ്ടിക്കാട്ടുകയെന്നത്. വിജയിക്കട്ടെ, താങ്കളുടെ സന്ദേശങ്ങൾ....

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതവും.

വര നന്നായിരിക്കുന്നു. വായിലെ shade കുറച്ചു അധികമായി.

jayanEvoor പറഞ്ഞു...

നല്ല പോസ്റ്റ്!

സ്വന്തം ജീവൻ ബലികൊടുത്ത് മുൻ ഗാമികൾ നേടിത്തന്ന സ്വാതന്ത്ര്യം നമുക്ക് കൈമോശം വാരതിരിക്കട്ടെ!

ജയ് ഹിന്ദ്!

Gini പറഞ്ഞു...

നല്ല പോസ്റ്റ്! വര നന്നായിരിക്കുന്നു.

HAINA പറഞ്ഞു...

രാവിലെ വെറുതെ ഇരിക്കുമ്പോള്‍ തോന്നി ഒരു ചിത്രം വരാച്ചാലോ
എന്ന് . വരച്ചപോള്‍ തോന്നി ഒന്ന് പോസ്റ്റിയാലോ എന്ന് ..!!അത്കെണ്ട് കാണാൻ പറ്റി...ചിത്രം നന്നായിട്ടുണ്ട്

നിയ ജിഷാദ് പറഞ്ഞു...

aashamsakal

Anil cheleri kumaran പറഞ്ഞു...

drawing is good

Unknown പറഞ്ഞു...

രാഷ്ട്രപിതാവ് അസ്സലായി. പണ്ട് ഞാനും വരച്ചിരുന്നു, ഇപ്പോള്‍ അതൊക്കെ വിട്ടു.

പട്ടേപ്പാടം റാംജി പറഞ്ഞു...

ചിത്രം വര ഇഷ്ടപ്പെട്ടു.
എനിക്കും അല്പസ്വല്പം വരയുടെ അസുഖമുണ്ട്കെട്ടോ.

അതിരുകള്‍/പുളിക്കല്‍ പറഞ്ഞു...

പാരതന്ത്ര്യം മൃത്യുവിനേകാള്‍ ഭയാനകം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

അന്ന് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം
ഇന്ന് അഴിമതിക്കെതിരെയുള്ള സമരം .
നമുക്ക് 'സ്വാതന്ത്ര്യം' കൂടിപ്പോയോ?

ക്രിക്കറ്റ് നടക്കുബോള്‍ എന്തായിരുന്നു പുകില്!
മാധ്യമങ്ങള്‍ ആഘോഷിച്ചു, നമ്മള്‍ ടീവിയുടെ മുന്നില്‍ 'നിരാഹാരസമരം'നടത്തി, കോടികള്‍ ചിലവഴിച്ചു, അപ്രഖ്യാപിത ബന്ദ് നടത്തി,രാജ്യസ്നേഹം അരക്കിട്ടുറപ്പിച്ചു, ബ്ലോഗര്‍മാര്‍ പോസ്റ്റുകള്‍ എഴുതി......
ഇപ്പോള്‍ ഇന്ത്യയിലെ ആമൂലം ഗ്രസിച്ച അഴിമതിക്കെതിരെ അങ്ങ് ഒരു വയോവൃദ്ധന്‍ ദിവസങ്ങളായി സമരം നടത്തുന്നത് ആരും കാണുന്നില്ല. ഈ 'രാജ്യസ്നേഹികള്‍' എവിടെ?
ക്രിക്കറ്റ് ആരാധകരേ നാണിക്കുക...

TPShukooR പറഞ്ഞു...

വൈകിയെങ്കിലും...
ആശംസകള്‍.

തണല്‍ പറഞ്ഞ പോരായ്മ ഞാന്‍ നികത്തിയിട്ടുണ്ട്.

Shahid Ibrahim പറഞ്ഞു...

കൊള്ളാലോ മാഷെ..