2010, ജൂലൈ 4, ഞായറാഴ്‌ച

വെറുതെ കിട്ടിയ 100 ഉം കുമാരേട്ടന്റെ ചിക്കനും


   വെറുതെ  മുറ്റത്തിരുന്നു ഘോഷ്ട്ടി  കളിച്ചു  കൊണ്ടിരിക്കുകയായിരുന്നു  ഞാന്‍
അപ്പോയാണ്  സുഹൃത്ത് ജലീല്‍  അതുവയി പോകുന്നത്  കണ്ടത് ടൗണ്‍  വരെ 
എന്ന്   പറഞ്ഞപ്പോള്‍        പ്രതേകിച്ചു  പണിയൊന്നും    ഇല്ലാത്തത്    കൊണ്ട് 
അവനോടൊപ്പം  ഞാനും കൂടി .       ഞങ്ങള്‍  തീറ്റ റപ്പായി     എന്ന്   വിളിക്കുന്ന  
ജലീല്‍    പക്ഷെ    കണ്ടാല്‍      ‍ഇന്നലെ   സോമാലിയയില്‍      നിന്നും  കപ്പല്‍    
കയറിയതാണെന്നു   തോന്നും .   കിട്ടുന്നതൊക്കെ  വാരി   വലിച്ചുതിന്നുമെങ്കിലും 
മീറ്റര്‍   കേടായത്  കൊണ്ടോ  ?       അതല്ല    x  റെ    വെച്ചത്    കൊണ്ടാണോ    
എന്നറിയില്ല  അതൊന്നും ശരീരത്തില്‍    കാണിച്ചു  കണ്ടില്ലെന്നു മാത്രം .       
അങ്ങനെ ഞങ്ങള്‍  നടന്നു കല്ലേരി ഗ്രാമത്തിലെ കൊച്ചു പട്ടണത്തില്‍  എത്തി
പട്ടണം  എന്ന് ഞങ്ങളുടെ ഭാഷയില്‍   പറഞ്ഞു  എന്ന്  മാത്രം  അന്ന്    ആകെ 
ഉള്ളത്   ഒരു   റേഷന്‍  കടയും  രണ്ട്‌  അനാതിക്കടയും   പിന്നെ  കണാരേട്ടന്റെ    മുത്തപ്പ    വിലാസം ഹോട്ടലും ..!! 

ബാലേട്ടന്റെ  റേഷന്‍കടയില്‍    അന്ന്  പതിവില്‍ കവിഞ്ഞ    തിരക്കായിരുന്നു  
അമേരിക്കയിലെ  വേള്‍ഡ്   ട്രൈഡു  സെന്റര്‍   പോലെ  ഉയര്‍ന്നു  നില്‍ക്കുന്ന 
കാര്‍ഡിന്റെ  കുറ്റിയില്‍  കാര്‍ഡും വെച്ച്  ഞങ്ങള്‍  മണ്ണെണ്ണ ടിന്നിന്റെ  മുകളില്‍ 
സ്ഥാനമുറപ്പിച്     A  R  റഹ്മാന്റെ  മുക്കാലാ     മുക്കാബ് ലാ പാടാന്‍  തുടങ്ങി  ...
വെറുതെ    തായോട്ടും    മേലോട്ടും      നോക്കിയിരിക്കുകയായിരുന്നു        ഞാന്‍  
അപ്പോയാണ് നിലത്തു വീണു  കിടന്നു എന്നെ നോക്കി  ചിരിക്കുന്ന  100  രൂപ
ശ്രദ്ധയില്‍    പെട്ടത്    ഞാന്‍  ജെലീലിനെ  തോണ്ടി    അത്  കാട്ടി   കൊടുത്തു 
നിലാവത്ത്   കോഴിയെ    കണ്ട   കുറുക്കനെ  പോലെ  ജലീല്‍     ചാടിയിറങ്ങി 
100  രൂപ     കാലിനടിയിലാക്കി .     ആരും  കാണാതെ   മെല്ലെ   മെല്ലെ   തട്ടി  എന്റടുത്തെത്തിച്ചു  .        പിന്നെ   നിലത്തിരുന്ന്   ‍ആരും    കാണാതെ    അത് 
പോക്കറ്റിലാക്കി  .100  രൂപ  പോക്കറ്റിലായത്   അവന്റെ   മുഖത്തും  100  voltt  
പ്രകാശം  പരത്തി ..!!
ഞങ്ങള്‍   പല  പദ്ധതികളും  ആസൂത്രണം  ചെയ്യാന്‍  തുടങ്ങി  .   ഒടുവില്‍  തീറ്റ 
പണ്ടാരമായ   ജലീല്‍    മുത്തപ്പ    വിലാസത്തില്‍     പോയി   പുട്ടും    കടലയും  
അടിക്കാമെന്ന്  പറഞ്ഞു  . ഈച്ച പട്ടാളം കാവലുള്ള മുത്തപ്പ വിലാസത്തിലെ  
ഓണക്ക  പുട്ട്   മനസ്സില്‍    തെളിഞ്ഞതും   എന്‍റെ വിശപ്പ്‌  ഇല്ലാതായി ..! 
ഞാന്‍  കാര്‍ഡിന്റെ കുറ്റിയിലേക്ക്  നോക്കി  എയുതാനും  തൂക്കാനും  ബാലേട്ടന്‍ 
തന്നെ  ആയതു  കൊണ്ട്  വലിയ  മാറ്റമൊന്നും   അതിനു   സംബവിചിട്ടില്ലെന്നു    മനസ്സിലായി  .          ഒരു  രണ്ട്‌   മൂന്നു  മണിക്കൂര്‍  എന്തായാലും   വേണ്ടി   വരും  
എന്നെനിക്കു ബോധ്യമായി  അതിനാല്‍ അടുത്ത പട്ടണമായ വില്ല്യാപ്പള്ളിയില്‍
പോയി അണ്ണാക്കിലെ കുമാരേട്ടന്റെ റസ്റ്റോറണ്ടില്‍ നിന്നും പൊരിച്ച  കോഴിയും 
ചപ്പാത്തിയും  അടിക്കാമെന്ന എന്‍റെ  ആശയത്തോട്    യോജിക്കാന്‍   റപ്പായി 
ജലീലിനു   രണ്ട്‌  വട്ടം  ആലോചിക്കേണ്ടി   വന്നില്ല .           അവന്റെ വായില്‍ 
ടൈറ്റാനിക്ക്   ഓടിക്കാനുള്ള    വെള്ളം  നിറയുന്നത്    ഞാന്‍   കണ്ടു  .       ഒട്ടും 
വൈകാതെ    അടുത്ത   വണ്ടിക്കു   തന്നെ  ഞങ്ങള്‍   വില്ല്യപ്പള്ളിക്ക്   പിടിച്ചു  
കുമാരേട്ടന്റെ  ചിക്കനും  ചപ്പാത്തിയും  അടിച്ചു  ബാക്കി വന്ന  5  രൂപ ടിപ്പ്സും 
കൊടുത്തു  ജലീല്‍   അരങ്ങു  തകര്‍ത്തു  ...!!
അതികം  വൈകാതെ  ഞങ്ങള്‍  റേഷന്‍  കടയില്‍ തിരിച്ചെത്തി . ഒന്ന്  രണ്ട്‌  
കാര്‍ഡിന്  ശേഷം  ജലീലിന്റെ  കാര്‍ഡ്‌  വിളിച്ചു  മണ്ണെണ്ണയും  പഞ്ചസാരയും   ചേര്‍ത്തു  ബാകിയുള്ള       68  രൂപക്ക്    മുയുവന്‍ അരി   ചേര്‍ക്കാന്‍   ജലീല്‍  
പറയുന്നത്  കേട്ടു .   സാധങ്ങള്‍  അളന്നു  വാങ്ങിയ  ശേഷം  100  രൂപയ്ക്കു 
വേണ്ടി      പോക്കറ്റുകള്‍    മാറി   മാറി     തപ്പുന്ന     ജലീലിനെ    കണ്ടപ്പോള്‍ 
കാബൂളി  വാലയിലെ  കന്നാസിനെയും  കടലാസിനെയുമാണ്  എനിക്കോര്‍മ 
വന്നത് .  അരിവാങ്ങാന്‍  കൊടുത്ത      100    രൂപക്ക്     പുട്ടടിച്ച   ജലീലിന്റെ  
മുഖത്ത്  അത്    വരെ    കണ്ട    കുമാരേട്ടന്റെ     ചിക്കന്റെ    പ്രസരിപ്പൊക്കെ   
നഷ്ട്ടമായെന്നു   എനിക്ക്   മനസ്സില്ലായി ..!!
ബാലേട്ടന്‍  A  B  C  D  കൂടി   തുടങ്ങിയപ്പോള്‍  സംഗതി പന്തിയല്ലെന്ന് കണ്ട
ഞാന്‍  ഒരു  ഉത്തമ  സുഹൃത്തിന്റെ   കടമ   മനസ്സിലാക്കി  അവിടുന്ന്   സ്ഥലം   
കാലിയാക്കി .       പക്ഷെ    റേഷന്‍  കടയില്‍  നിന്നും   കാലി  സഞ്ചിയുമായി   
വീട്ടിലെത്തിയ   ജലീലിനു  അന്ന്    കാള രാത്രിയായിരുന്നുവെന്നു    മാത്രം  .
A   R    റഹ്മാന്റെ      മുക്കാലാ   മുക്കാബ് ലാ  എന്താണെന്ന്   അന്ന്     ജലീല്‍ 
അനുഭവത്തിന്റെ    100  voltt   വെളിച്ചത്തില്‍  പഠിച്ചു  .   
അവന്റെ  ദീന രോദനങ്ങള്‍   റസൂല്‍  പൂക്കുട്ടിയുടെ  സംഗീതം  പോലെ  എന്‍റെ 
കാതുകള്‍ക്ക്  പുതിയോരനുബൂതിയായി ...!!! 

26 അഭിപ്രായ(ങ്ങള്‍):

ഇസ്മായില്‍ കുറുമ്പടി ( തണല്‍) പറഞ്ഞു...

കാറ്ററിയാതെ തുപ്പിയാല്‍ ചെവിയറിയാതെ കിട്ടും- എന്നൊരു ചൊല്ലുണ്ട്. വഴിയില്‍ കിടക്കുന്ന കാശ് കണ്ടാല്‍ പഴത്തൊലി കണ്ട ആടിനെ പോലെ ആകുന്ന ആളുകള്‍ക്ക് ഇങ്ങനെ തന്നെ വരണം. താന്കള്‍ ഏതായാലും ഒരു നല്ല സുഹൃത്താണെന്ന് തെളിയിക്കുകയും ചെയ്തു. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്!
നല്ല നര്‍മ്മഭാവന.അക്ഷരതെറ്റുകള്‍ ഇല്ലാതാക്കിയിരുന്നെന്കില്‍ ഒന്നുകൂടി ഉഷാറാക്കാമായിരുന്നു.

ഗീത പറഞ്ഞു...

കഥയായാലും നടന്ന സംഭവമായാലും കലക്കി. പാവം ജലീല്‍.
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കണം കേട്ടോ.

ഇസ്മായില്‍ കുറുമ്പടി ( തണല്‍) പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കുമാരന്‍ | kumaran പറഞ്ഞു...

ക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രയോഗങ്ങള്‍ കൊണ്ട് നല്ല ചിരിവന്നു.

lijeesh k പറഞ്ഞു...

നവാസ് എന്തായാലും ഓസിനു ചപ്പാത്തിയും ചിക്കനുമടിച്ചല്ലോ..!!!
ജലീല്‍ എന്തായാലും ഇനി നിലത്തു വീണു കിടക്കുന്ന കാശെടുക്കാന്‍ വഴിയില്ല അല്ലേ..!!!
എന്തായാലും സംഗതി കലക്കി...!!!

Jishad Cronic™ പറഞ്ഞു...

സംഭവം കലക്കി. പാവം ജലീല്‍...

salman's പറഞ്ഞു...

കഥ കലക്കി .....
അടി പൊളി ജലീലിന്റെ കാര്യം ....!!
ചില പ്രയോഗങ്ങള്‍ വല്ലാതെ ചിരിപ്പിച്ചു ..
ഇനിയും പ്രതീക്ഷിക്കാലോ ....
വരാം വീണ്ടും ഇത് വഴി ...

സാബിറ സിദ്ധീഖ് പറഞ്ഞു...

ഹഹഹ നല്ല കഥ കാശു നിലത്ത്തുന്നു കിട്ടുമ്പോള്‍ ഇനിയെങ്കിലും ശുക്ഷിക്കുക .തന്റെ പോകറ്റും സോകാര്യതിലോന്നു തപ്പാന്‍ മറക്കല്ലേ ആരും ചിരിച്ചു നല്ലോണം
ലാളിത്യമുള്ള ഭാഷയില്‍ പറയാനുള്ള കഴിവ് .
ഇനിയും മുന്നോട്ടു കുതിക്കുക..

കൂതറHashimܓ പറഞ്ഞു...

ഇനി എന്നാ റേഷന്‍ കടേല് പോവാ..?? ഞാനും വരാം കൂടെ

ഫിലിംപൂക്കള്‍ പറഞ്ഞു...

ഹ ഹ അതാണ് പറഞ്ഞത് കണ്ടവന്റെ കാശ് കണ്ടു മോഹിക്കരുത്. അത് നിലത്തായാലും കീശയിലയാലും....

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

കൂട്ടുകാരായാല്‍ ഇങ്ങനെ വേണം. (അ)സ്ഥാനത് തന്നെ മുങ്ങണം ;-D

കൊള്ളാം...ശൈലി.

നവാസ് കല്ലേരി... പറഞ്ഞു...

@ ഇസ്മായില്‍ .. അദ്ദ്യ അഭിപ്രായത്തിന്
പ്രത്യേക നന്ദി ...
നര്‍മ്മത്തില്‍ പൊതിഞ്ഞ നിങ്ങളുടെ ഉപമകള്‍
എന്റെ മര്‍മ്മത്ത് കൊണ്ടു ..ഇനീപ്പോ രണ്ടു
ദിവസത്തേക്കുള്ള വകയായി ...
എണീറ്റ്‌ നടക്കുവാനാവോ എന്തോ ...?

( വെറുതെ പറഞ്ഞാട്ടോ .. കാണാം ..)

നവാസ് കല്ലേരി... പറഞ്ഞു...

@ ഗീത... ബ്ലോഗ്‌ സന്ദഷിച്ചതിനും അഭിപ്രായം
അറിയിച്ചതിനും നന്ദി ...

@ ച്ചേ.. ആരാ അതിനിടക്ക് അഭിപ്രായം ഇല്ലതാക്ക്യെ ..

@ കുമാരേട്ടാ.. ബഹുമാനിച്ചിരിക്കുന്നു ...

@ lijeesh .. നന്ദി ഇനിയും വരുമല്ലോ ഇത് വഴിയൊക്കെ ..

@ jishaad ... നന്ദി ..പിന്നെ ജലീല്‍ അത്ര പാവം ഒന്നുമല്ലാട്ടോ ..

@ salmaan .. താങ്ക്സ് ...വീണ്ടും കാണാം ...

നവാസ് കല്ലേരി... പറഞ്ഞു...

@ സാബിറ സിദ്ധീക്ക് .. അഭിപ്രായത്തിനു നന്ദി ..

@ കുതറ അളിയാ . എന്താ റേഷന്‍ കടേല്‍ പോരുന്നോ ..?
വന്നോളൂ പോക്കറ്റില്‍ വീയാന്‍ പാകത്തില്‍ ഒരു നൂറിന്റെ നോട്ടും ഇട്ടോ ..
അണ്ണാക്കില്‍ കുമാരേട്ടന്റെ ഹോട്ടലില്‍ പോകാന്‍ ഞാന്‍ റെഡീ ..

@ ഫിലിം പൂക്കള്‍ .. അഭിപ്രായത്തിനു നന്ദി ..

@ വരയും വരിയും ... ഷിബൂ ഞാനാരാ മോന്‍ ..!!
എപ്പോ മുങ്ങീ എന്ന് ചോതിച്ചാല്‍ മതി ....

sm sadique പറഞ്ഞു...

സംഭവം ജോറാണെങ്കിലും അന്യരുടെ കാശിനു പുട്ടും കടലയും അടിക്കരുത്.
സ്വന്തം പോക്കറ്റിൽ നിന്നും പോയതാണേങ്കിലും;
തമാശ കൊള്ളാം!!!
എഴുത്തും കൊള്ളാം……….

ജുവൈരിയ സലാം പറഞ്ഞു...

കഥ നന്നായിരിക്കുന്നു

Vayady പറഞ്ഞു...

"അവന്റെ ദീന രോദനങ്ങള്‍ റസൂല്‍ പൂക്കുട്ടിയുടെ സംഗീതം പോലെ എന്‍റെ
കാതുകള്‍ക്ക് പുതിയോരനുബൂതിയായി ...!!!"

നന്നായിയേയുള്ളൂ. അങ്ങിനെതന്നെ വരണം. കണ്ടവന്റെ കാശ് അടിച്ചു മാറ്റാന്‍ ശ്രമിച്ചതിലുള്ള ശിക്ഷയാണിത്. എന്നാലും ഓസ്സിനു ഫുഡ്ഡടിച്ചിട്ട് കൂട്ടുകാരന്റെ ദീനരോധനം കേട്ടപ്പോള്‍ അനുഭൂതി വന്നെന്ന്. ഇത്രയും ദുഷ്ടനാകരുത് കേട്ടോ.

ﺎലക്ഷ്മി~ പറഞ്ഞു...

ബാലേട്ടന്റെ റേഷന്‍കടയില്‍ അന്ന് പതിവില്‍ കവിഞ്ഞ തിരക്കായിരുന്നു
അമേരിക്കയിലെ വേള്‍ഡ് ട്രൈഡു സെന്റര്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന
കാര്‍ഡിന്റെ കുറ്റിയില്‍ കാര്‍ഡും വെച്ച് ഞങ്ങള്‍ മണ്ണെണ്ണ ടിന്നിന്റെ മുകളില്‍


നല്ല നിരീക്ഷണം..കൊള്ളാട്ടാ..
കാണാം..

നാന്നായി..!!

മിഴിനീര്‍ത്തുള്ളി പറഞ്ഞു...

ഹും... കൂട്ടുകാരനാണത്രെ കൂട്ടുകാരന്‍...
അള്ളോ തല്ലല്ലേ... ഉമ്മാ തല്ലല്ലേ...
''അവന്റെ ദീന രോദനങ്ങള്‍ റസൂല്‍ പൂക്കുട്ടിയുടെ സംഗീതം പോലെ എന്‍റെ
കാതുകള്‍ക്ക് പുതിയോരനുബൂതിയായി ...!!!''
പാവം ജല്ലീല്‍..ഒരു ഉത്തമ സുഹൃത്തിന്റെ
കടമ ചെയ്ത കൂട്ടുകാരാ.
നന്നായി....അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.
ഫോണ്ടിന്റെ വലിപ്പം കുറച്ച് കൂട്ടുമോ?

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാല്ലോ എയുത്ത്....ആകെ മൊത്തം ടോട്ടല്‍ നല്ല രസണ്ട്. ഇനീം എഴുതുക. കഴിഞ്ഞ പോസ്റ്റ് ഓടിച്ചു വായിച്ചു, പിന്നെ ഒന്നു കൂടി ശ്രദ്ധിച്ചു വായിച്ചിട്ട് അഭിപ്രായിക്കാം. ഇനിയും എഴുതൂ..കാണാം.

ബഷീര്‍ Vallikkunnu പറഞ്ഞു...

വന്നു, കണ്ടു, വല്ലപ്പോഴും വരാം.

job chempola പറഞ്ഞു...

kollam....pakshe navase ningalkku vayattilakkam pidichu back brake pottipoya kaaryam koodi ezhutharunnu...
nalla post...veendum varam!!

Thommy പറഞ്ഞു...

വളരെ നന്നായിരിക്കുന്നു

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ക്ലൈമാക്സ് നന്നായിരുന്നു.

MT Manaf പറഞ്ഞു...

Its my first vist
Congrats!

ഇന്ദു പറഞ്ഞു...

ആഹാ..
അടിപൊളീ